play-sharp-fill
ശബരിമലയിൽ ആയിരം കോടിയുടെ പള്ളി വരുന്നു: പണിയുന്നത് ക്രൈസ്തവ ദേവാലയം; എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് സർക്കാർ; ഞെട്ടിക്കുന്ന വാർത്ത് ജനുവരി 18 ന് പുറത്തു വരും

ശബരിമലയിൽ ആയിരം കോടിയുടെ പള്ളി വരുന്നു: പണിയുന്നത് ക്രൈസ്തവ ദേവാലയം; എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് സർക്കാർ; ഞെട്ടിക്കുന്ന വാർത്ത് ജനുവരി 18 ന് പുറത്തു വരും

തേർഡ് ഐ ബ്യൂറോ 

കൊച്ചി: ശബരിമലയിൽ ആയിരം കോടി രൂപയുടെ പള്ളി നിർമ്മിക്കാൻ സർക്കാരും ക്രൈസ്തവ സഭകളും തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തി സംഘപരിവാർ ഗ്രൂപ്പുകൾ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടക്കുന്ന സമരങ്ങൾക്ക് എരിവ് പകരുന്നതിനു വേണ്ടിയാണ് സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചാരണം നടക്കുന്നത്. 
ശബരിമല വിഷയത്തിനു വേണ്ടി മാത്രം സംസ്ഥാനത്തെമ്പാടുമായി ബിജെപി – സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന അൻപതിനായിരത്തോളം ഗ്രൂപ്പുകളിലാണ് തമിഴ് പോസ്റ്റർ സഹിതം വാർത്ത പ്രചരിപ്പിച്ചിരിക്കുന്നത്.

സംഘപരിവാർ സംഘടനകളുടെ സജീവ പ്രവർത്തകരും, മാധ്യമ പ്രവർത്തകരും നിഷ്പക്ഷരായവരും ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുണ്ട്. ആദ്ധ്യാത്മികത മാത്രം മതിയെന്ന ലേബലിലാണ് വിവിധ പേരുകളിൽ ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. ഈ ഗ്രൂപ്പുകളിൽ വൻ തോതിൽ പക്ഷേ, പ്രചരിക്കുന്നത് ഹൈന്ദവ രാഷ്ട്രീയം മാത്രമാണ്. ജനത്തിന്റെ വാർത്തകളുടെ ലിങ്കും , ജന്മഭൂമിയുടെയും ആർഎസ്എസ് മുഖപത്രമായ കേസരിയുടെയും കട്ടിങുകളാണ് വ്യാപകമായി ഈ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. 
ഇടയ്ക്കിടയ്ക്ക് മേമ്പോടിയായി ഭഗവത് ഗീതയുടെ വചനങ്ങളും, പാട്ടുകളും ഇടുകയും ചെയ്യും. ആത്മീയതയ്ക്കു വേണ്ടി മാത്രമാണ് ഗ്രൂപ്പ് എന്ന ടാഗ് ലൈനിലാണ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഗ്രൂപ്പിൽ ഇടുന്നത് എന്നാൽ അത്ര തീവ്രമായ ഹിന്ദു വർഗീയ വാർത്തകളുമല്ല താനും. നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുന്ന, നിഷ്പക്ഷരായ ഹിന്ദുക്കളെ പോലും ഇത് ശരിയല്ലല്ലോ എന്ന തോന്നിപ്പിക്കുന്ന തീരിയിലുള്ള വ്യാജവാർത്തകളാണ് പ്രധാനമായും ഗ്രൂപ്പിൽ ഇവർ പ്രചരിപ്പിക്കുന്നത്. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗ്രൂപ്പിൽ പ്രചരിക്കുന്ന പ്രധാന വാർത്ത ശബരിമലയിൽ ആയിരം കോടിയുടെ ക്രൈസ്തവ ദേവാലയം വരുന്നു എന്നതാണ്. തമിഴ്‌നാട്ടിൽ എവിടെയോ പതിപ്പിച്ചിരിക്കുന്ന നോട്ടീസിന്റെ ചിത്രത്തൊടൊപ്പമാണ് പോസ്റ്റർ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ സംഘപരിവാർ ശക്തികൾ പ്രചരിപ്പിക്കുന്നത്. പോസ്റ്ററിനു മുൻപുള്ള പോസ്റ്റിലെ വാചകങ്ങൾ ഇങ്ങനെ- ശബരിമലയിൽ രൂപ 1000 കോടിയിൽ രസികാലയമാക ഉരുവാകിറത് ക്രിസ്തുവ പേരാലയം..1000 കോടി രൂപയിൽ ശബരിമലയിൽ രഹസ്യമായി ക്രിസ്ത്യൻ ദേവാലയം വരുന്നു എന്ന് ..ശബരിമലയിൽ ആയിരം കോടി മുടക്കിൽ പള്ളി വരുന്നു..ഇവരുടെ അച്ചാരം പറ്റിയാണ് സർക്കാരും.. മാവോയിസ്റ്റുകളും .. ഫെമിനിസ്റ്റുകളും എല്ലാം ഈ നാടകങ്ങൾ കളിച്ചത്..ഇത് 19-01-2019 ൽ ഇറങ്ങാൻ പോകുന്ന നെറ്റിക്കൺ പതിപ്പിലെ പ്രധാനപ്പെട്ട വാർത്തകളെക്കുറിച്ചുള്ള പരസ്യമാണ്. വില 10 രൂപ, വിശദമായി അറിയാൻ 18 വരെ കാത്തിരിക്കാം..ഇത്തരത്തിൽ വൻ തോതിലുള്ള വ്യാജ വാർത്തകളാണ് ഗ്രൂപ്പുകൾ വഴി സംഗപരിവാർ സംഘങ്ങൾ പ്രചരിപ്പിക്കുന്നത്. അഡ്മിന് മാത്രം സന്ദേശം അയക്കാൻ സാധിക്കുന്ന രീതിയിലാണ് ഇത്തരം ഗ്രൂപ്പുകളെല്ലാം ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഗ്രൂപ്പിലെ വ്യാജ വാർത്തകളെ ചൂണ്ടിക്കാട്ടാൻ ഗ്രൂപ്പ് അംഗങ്ങൾക്ക് പോലും പലപ്പോഴും സാധിക്കാറില്ല.