play-sharp-fill
സ്ത്രീകൾ എത്തിയാൽ ഇനിയും കയറ്റും: സംരക്ഷണവും നൽകും; ശബരിമലയിൽ സർക്കാർ നിലപാട് വീണ്ടും ആവർത്തിച്ച് മന്ത്രി എം.എം മണി

സ്ത്രീകൾ എത്തിയാൽ ഇനിയും കയറ്റും: സംരക്ഷണവും നൽകും; ശബരിമലയിൽ സർക്കാർ നിലപാട് വീണ്ടും ആവർത്തിച്ച് മന്ത്രി എം.എം മണി

സ്വന്തം ലേഖകൻ

തൊടുപുഴ: സംസ്ഥാനത്ത് സർക്കാരിനെ പിടിച്ചു കുലുക്കിയ ശബരിമല വിഷയം വീണ്ടും കുത്തിപ്പൊക്കി മന്ത്രി എം.എം മണി രംഗത്ത്. ശബരിമല വിഷയത്തിൽ വീട് വീടാന്തരം കയറിയിറങ്ങി പാർട്ടി സ്ത്രീകളുടെ കാലുപിടിച്ച് മാപ്പ് പറയുമ്പോഴാണ് വീണ്ടും ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്ന രീതിയിൽ മന്ത്രി എം.എം മണി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
ശബരിമല ദർനത്തിനായി യുവതികൾ എത്തിയാൽ ഇനിയും സർക്കാർ അവരെ സംരക്ഷിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണിയുടെ പ്രസ്താവനയാണ് പാലാ ഉപതിരഞ്ഞെടുപ്പിൽ അടക്കം ഇപ്പോൾ ചർച്ചാ വിഷയമാകാൻ പോകുന്നത്. ശബരിമലയിൽ യുവതികൾ കയറിയത് നല്ല കാര്യമാണെന്നും അദ്ദേഹം തുറന്നടിച്ച് പറഞ്ഞു കളഞ്ഞു.

ശബരിമല ദർനത്തിനായി യുവതികൾ എത്തിയാൽ അവർക്കുവേണ്ട എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണം. അതിന് എല്ലാരും സഹകരിക്കണമെന്നും അദ്ദേഹം തൊടുപുഴയിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കാൻ എത്തിയാൽ അവർക്ക് സംരക്ഷണം കൊടുക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അത് നിർവ്വഹിക്കുക മാത്രമാണ് ഇതുവരെയും ചെയ്തതും, ഇനി ചെയ്യാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.