play-sharp-fill
മണ്ഡലകാലത്തെ തിരക്ക് തുണച്ചത് കെഎസ്ആർടിസിയെ ; വരുമാനത്തിൽ അരക്കോടിയുടെ വർദ്ധനവ്

മണ്ഡലകാലത്തെ തിരക്ക് തുണച്ചത് കെഎസ്ആർടിസിയെ ; വരുമാനത്തിൽ അരക്കോടിയുടെ വർദ്ധനവ്

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല മണ്ഡലകാലത്തെ തിരക്ക് തുണച്ചത് കെ.എസ്.ആർ.ടി.സിയെ. തീർത്ഥാടകരുടെ എണ്ണത്തിനൊപ്പം കെഎസ്ആർടിസിയുടെ വരുമാനവും ഉയർന്നു. കെഎസ്ആർടിസിക്കു കഴിഞ്ഞ വർഷത്തേക്കാൾ വരുമാനത്തിൽ അരക്കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.


കഴിഞ്ഞ വർഷം മണ്ഡല സീസൺ അവസാനിക്കാറായപ്പോഴേക്കും 1.10 കോടി രൂപയായിരുന്നു കോട്ടയം ഡിപ്പോയുടെ വരുമാനമെങ്കിൽ ഇത്തവണ അത് 1.60 കോടി രൂപയായി വർധിച്ചിട്ടുണ്ട്. മണ്ഡലകാലത്ത് 60 സർവീസുകളാണ് ഒരു ദിവസം കോട്ടയത്തു നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം സമരത്തെ തുടർന്നു അയ്യപ്പഭക്തരുടെ വരവ് കുറഞ്ഞിരുന്നു. ഇതാണ് വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ അവസാനം വരെ കോട്ടയത്തുനിന്നും കെഎസ്ആർടിസിയെ ആശ്രയിച്ചത് 1.19 ലക്ഷം അയ്യപ്പൻമാരായിരുന്നുവെങ്കിൽ ഇത്തവണ 10.80 ലക്ഷം അയ്യപ്പൻമാർ കെഎസ്ആർടിസി വഴി സന്നിധാനത്ത് എത്തി.

അതേസമയം, മകരവിളക്കു സീസണിൽ കൂടുതൽ ബസുകൾ ഓപ്പറേറ്റ് ചെയ്യാനാണു തീരുമാനം. പത്ത് ബസ് കൂടി അധികമായി ഡിപ്പോയ്ക്കു ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മണ്ഡലകാലം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി.

60 മുതൽ 75 സർവീസുകൾ വരെയാണു കോട്ടയത്തുനിന്നും പമ്പ സ്‌പെഷ്യൽ എന്ന പേരിൽ ഓപ്പറേറ്റ് ചെയ്യുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസുകൾ കൂടുതൽ അയയ്ക്കുന്നത്. അഞ്ചു മുതൽ ഏഴു ബസുകൾ വരെ ഇവിടെ പാർക്കു ചെയ്ത്, താൽകാലിക ഓപ്പറേഷൻ കേന്ദ്രം വഴിയാണു സർവീസ് നടത്തുന്നത്. പ്രത്യേകം ജീവനക്കാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. മകരവിളക്കു സമയത്ത് ഇതരസംസ്ഥാനങ്ങളിൽനിന്നും കൂടുതൽ ഭക്തർ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.