
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നല്‍കിയ 19 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.
27 പേരാണ് സ്വർണം നല്‍കിയത്. ഔദ്യോഗിക തിരക്ക് കാരണം സുരേഷ്ഗോപിയുടെ മൊഴിയെടുത്തില്ല. 22ന് ശേഷം സമയം അറിയിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
ശബരിമലയില്‍ കൊടിമര പുനർനിർമ്മാണത്തിന് മേല്‍നോട്ടം വഹിച്ച അഭിഭാഷക കമ്മീഷൻ എ.എസ്.പി.കുറിപ്പ് ചട്ടം ലംഘിച്ച് സ്വർണം സംഭാവനയായി വാങ്ങിയെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണം സംഭാവനയായി നല്‍കിയവരുടെ പേര് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. 2017ല്‍ ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചപ്പോള്‍ ഹൈക്കോടതിയാണ് അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്.
ഫീനീക്സ് ഗ്രൂപ്പാണ് കൊടിമരം സ്ഥാപിക്കാൻ മൂന്നു കോടി രൂപ നല്‍കിയത്. ഇതുകൂടാതെ ഭക്തരില്‍ നിന്നും സ്വർണം സ്വീകരിക്കാൻ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായിരുന്ന ബോർഡ് തീരുമാനിച്ചിരുന്നു.



