ശബരിമലയിൽ അയ്യപ്പനെ കാണാൻ എത്തിയവർക്ക് ചൂരലുകൊണ്ട് കേരളാ പൊലീസിന്റെ നടയടി ; പ്രതിഷേധവുമായി അയ്യപ്പന്മാർ രംഗത്ത്

Spread the love

 

സ്വന്തം ലേഖകൻ

ശബരിമല: ശബരിമലയിൽ അയ്യപ്പനെ കാണാൻ എത്തിയവർക്ക് തിരക്ക് നിയന്ത്രിക്കുന്നതിന്റെ പേരിൽ പത്തും പതിനാലും മണിക്കൂറിലേറെ ക്യൂവിൽ നിൽക്കുന്ന അയ്യപ്പഭക്തർക്ക് പൊലീസിന്റെ വക നടയടിയും. ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ചാണ് തീർത്ഥാടകരെ പൊലീസ് ദേഹോപദ്രവം ഏൽപ്പിക്കുന്നതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ശബരിമല ഡ്യൂട്ടിക്കെത്തിയ മൂന്നാം ബാച്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

ശരണപാതയിൽ മാധ്യമശ്രദ്ധ അധികം പതിയാത്ത മരക്കൂട്ടത്തും ശരംകുത്തിയിലുമാണ് പൊലീസിന്റെ പ്രാകൃത നടപടി നടക്കുന്നത്. വ്രതം നോറ്റെത്തുന്ന തീർത്ഥാടകർ മണിക്കൂറുകൾ ക്യൂവിൽ നിൽക്കുമ്പോൾ പ്രാഥമികാവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായി ക്യൂവിന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കും. ഇങ്ങനെയുള്ളവർക്കാണ് പൊലീസിന്റെ വടി പ്രയോഗം ഏൽക്കേണ്ടി വരുന്നത്. കുട്ടികളെന്നോ പ്രായമായ മാളികപ്പുറങ്ങളെന്നോ വിവേചനമില്ലാതെയാണ് ഭക്തർക്ക് നേരെ ബലപ്രയോഗം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലപ്പോഴും പൊലീസിന്റെ നടപടി വലിയ സംഘർഷങ്ങൾക്കും കാരണമാക്കുന്നുണ്ട്. ശബരിമല ഡ്യൂട്ടിക്കെത്തിയ കഴിഞ്ഞ രണ്ട് ബാച്ച് പൊലീസും തീർത്ഥാടകർക്ക് വേണ്ട ദർശന സൗകര്യം ഒരുക്കുന്നതിൽ പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. എന്നാൽ മൂന്നാം തവണ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്.