ശബരിമലയ്ക്കു കയറാനെത്തിയ ബിന്ദു അമ്മിണിയോട് സംഘപരിവാറിന്റെ ക്രൂരത: കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുന്നിൽ വച്ച് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു; ക്രൂരമായി മർദിച്ചു; ഒരാൾ അറസ്റ്റിൽ; ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും ശബരിമല കയറാൻ കൊച്ചിയിൽ

ശബരിമലയ്ക്കു കയറാനെത്തിയ ബിന്ദു അമ്മിണിയോട് സംഘപരിവാറിന്റെ ക്രൂരത: കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുന്നിൽ വച്ച് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു; ക്രൂരമായി മർദിച്ചു; ഒരാൾ അറസ്റ്റിൽ; ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും ശബരിമല കയറാൻ കൊച്ചിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമല സന്ദർശനത്തിനായി കൊച്ചിയിൽ എത്തിയ ബിന്ദു അമ്മിണിയ്ക്കു നേരെ സംഘപരിവാറിന്റെ കൊടും ക്രൂരത. ബിന്ദു അമ്മിണിയുടെ മുഖത്തേയ്ക്ക് കുരുമുളക് സേ്രപ പ്രയോഗിച്ച സംഘപരിവാർ പ്രവർത്തകർ, ജനറൽ ആശുപത്രിയ്ക്കു മുന്നിലിട്ട് ബിന്ദു അമ്മിണിയെ ക്രൂരമായി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു ഹൈൽപ്പ് ലൈൻ പ്രവർത്തകനായ ശ്രീനാഥ് പത്മനാഭനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ശബരിമലയ്ക്കു പോകുന്നതിനായി തൃപ്തി ദേശായി കൊച്ചിയിൽ എത്തി. ശബരിമല ദർശനത്തിനായാണ് തൃപ്തി ദേശായി കൊച്ചിയിൽ എത്തിയിരിക്കുന്നത്. ഇതിനിടെ ഇവരുടെ വരവിന്റെ പേരിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുന്നിൽ സംഘപരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ നാമജപ സമരം ആരംഭിച്ചിട്ടുണ്ട്.

പുലർച്ചെ അഞ്ചു മണിയോടെയാണ് തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും കൊച്ചിയിൽ എത്തിയത്. ഭൂമാതാ ബ്രിഗേഡിന്റെ നാല അംഗങ്ങളും ബിന്ദുവിനും, തൃപ്തിയ്ക്കുമൊപ്പമുണ്ടായിരുന്നു. ആദ്യം സിറ്റി കമ്മിഷണർ ഓഫിസിൽ എത്തിയ ബിന്ദു അമ്മിണിയ്ക്കു നേരെ ഒരു വിഭാഗം സംഘപരിവാർ പ്രവർത്തകർ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. സിറ്റി കമ്മിഷണർ പൊലീസ് ഓഫിസിനു മുന്നിൽ വച്ച് കണ്ണിലും മുഖത്തും ശരീരത്തിലും വിവിധ ഭാഗങ്ങളിലും ഇവർക്ക് കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ബിന്ദു അമ്മിണിയെയുമായി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ നിന്നും പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഈ സമയം തനിക്ക് വസ്ത്രം മാറണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി ബാഗും മറ്റു സാധനങ്ങളും എടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ എത്തി. ഇതേ തുടർന്ന് ഒരു സംഘം സംഘപരിവാർ പ്രവർത്തകർ ബിന്ദു അമ്മിണിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് ബലം പ്രയോഗിച്ച് പൊലീസ് ജീപ്പിൽ കയറ്റി ബിന്ദുവിനെ കൊണ്ടു പോകുകയായിരുന്നു.

ഇതിനിടെ തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടങ്ങുന്ന സംഘത്തെ പമ്പ കടക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കർമ്മസമിതി അധ്യക്ഷ കെ പി ശശികല ടീച്ചർ പ്രഖ്യാപിച്ചിട്ടുണ്ട്. തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക് പുറപ്പെട്ടതറിഞ്ഞ് പ്രതിരോധം തീർക്കാനായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നും നിലയ്ക്കലിലേക്കടക്കം എത്തിക്കൊണ്ടിരിക്കുന്നത്

തൃപ്തി ദേശായിയെയും സംഘത്തെയും നിലയ്ക്കലിൽ തടയുന്നത് സംബന്ധിച്ച ചർച്ചകൾ പൊലീസിന്റെ ഉന്നത തലത്തിൽ നടക്കുമ്പോഴും മുൻ വർഷത്തേതുപോലെ യുവതികളുടെ സംഘത്തിന് സംരക്ഷണമൊരുക്കുന്ന നിലപാട് രഹസ്യമായി സർക്കാരും ദേവസ്വം ബോർഡും സ്വീകരിച്ചേക്കാമെന്നും കമ്മ സമിതി കണക്കുകൂട്ടുന്നുതായി ശശികല ടീച്ചർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ജാഗരൂകരായിരിക്കാൻ കർമ്മ സമിതി പ്രവർത്തകർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. തൃപ്തിയെയും സംഘത്തെയും പൊലീസ് നിലയ്ക്കലിൽ തടയാത്ത പക്ഷം സംഘത്തെ പമ്പയിൽ തടയാനാണ് കർമ്മ സമിതി തീരുമാനം.

ശബരിമല ദർശനത്തിനായി എത്തി ചൊവ്വാഴ്ച പുലർച്ചെ മലയിറങ്ങാനിരുന്ന കർമ്മസമിതി പ്രവർത്തകരും സംഘപരിവാർ പ്രവർത്തകരും തൃപ്തിയടങ്ങുന്ന സംഘം ശബരിമലയിലേക്ക് പുറപ്പെട്ടതറിഞ്ഞതോടെ സന്നിധാനത്തു തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിയും സംഘവുമെത്തുന്നത് അറിഞ്ഞ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരിൽ നല്ലൊരു വിഭാഗവും സന്നിധാനത്ത് തങ്ങുന്നുണ്ട്.

എന്തായാലും സംഘത്തെ പമ്പയിൽ നിന്നും ശബരിമലയിലേക്ക് ഒരു തരത്തിലും കടത്തി വിടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കമ്മ സമിതി. അഥവാ സംരക്ഷണമൊരുക്കി പൊലീസ് തൃപ്തിയെയും സംഘത്തെയും ശബരിമലയിൽ എത്തിച്ചാലും സന്നിധാനത്ത് തിങ്ങിനിറഞ്ഞു നിൽക്കുന്ന ആയിരക്കണക്കിന് തീർത്ഥാടകരും കർമ്മ സമിതി പ്രവർത്തകരും ചേർന്ന് വൻ പ്രതിരോധമൊരുക്കും.