ശബരിമല: സുപ്രീം കോടതി വിധി എന്തുവന്നാലും നേരിടാനൊരുങ്ങി സംസ്ഥാന സർക്കാർ; ജില്ലാ കളക്ടർക്ക് ശബരിമലയുടെ ചുമതല നൽകി
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിലെ സുപ്രീം കോടതി വിധിയ്ക്കും സീസൺ ആരംഭിക്കുന്നതിനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എന്തു വന്നാലും നേരിടാനൊരുങ്ങി സംസ്ഥാന സർക്കാർ. ജില്ലാ കളക്ടർക്ക് ശബരിമലയുടെ ചുമതല നൽകിയ സംസ്ഥാന സർക്കാർ, ഏതു സാഹചര്യമുണ്ടായാലും നേരിടാൻ വേണ്ടതെല്ലാം ഒരുക്കിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
ശബരിമലയിൽ കളക്ടർക്ക് പ്രത്യേക അധികാരം നൽകുന്ന ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. ആവശ്യമായ നിർമ്മാണ, വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കലക്ടറെ ചുമതലപ്പെടുത്തുന്നതാണ് സർക്കാർ ഉത്തരവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതി നിയമിച്ച ജസ്റ്റിസ് സിരിജഗൻസമിതി ഉൾപ്പെടെയുള്ള നിയന്ത്രണ സമിതികൾ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നു എന്നും പല പദ്ധതികളും മെല്ലെയാകാനും നിറുത്തിവെക്കാനും ഇടയാകുന്നുവെന്നും സർക്കാരിന് അഭിപ്രായമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കലക്ടർക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ട് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
ഇത് കൂടാതെ സുപ്രീം കോടതി വിധി എതിരാകുന്ന സാഹചര്യമുണ്ടായാൽ പ്രതിഷേധം ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാർ കണക്കു കൂട്ടുന്നു. ഈ സാഹചര്യത്തിൽ നേരത്തെ പത്തനംതിട്ട ജില്ലാ കളക്ടറായിരുന്നു ശബരിമയിൽ 144 അടക്കം പ്രഖ്യാപിച്ചിരുന്നത്. ഈ സവിശേഷ സാഹചര്യം മനസിലാക്കിയാണ് ഇക്കുറി സംസ്ഥാന സർക്കാർ ശബരിമല സന്നിധാനത്ത് പ്രത്യേക അധികാരം ജില്ലാ കളക്ടർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.