ശബരിമല: ശബരീശ സന്നിധിയില്‍ അർച്ചനയായി സി.വി.എൻ കളരിസംഘത്തിന്റെ കളരിപ്പയറ്റ്.
തിരുവനന്തപുരം പാപ്പനംകോട് മാധവമഠം സി.വി.എൻ കളരിസംഘമാണ് ശബരിമലയില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചത്.
സന്നിധാനം ശ്രീ ധർമ്മശാസ്താ ഓഡിറ്റോറിയത്തില്‍ കേരളത്തിന്റെ പരമ്പരാഗത ആയോധന മുറകളിലെ വിവിധ വിഭാഗത്തിലുള്ള പോർ രീതികള്‍ സംഘം അവതരിപ്പിച്ചു.
കെട്ടുകാരിപ്പയറ്റ്, വാള്‍പ്പയറ്റ്, കഠാരപ്പയറ്റ്, കുന്തപ്പയറ്റ്, ഉറുമിപ്പയറ്റ് തുടങ്ങിയവ അരങ്ങേറി. ഐതീഹ്യങ്ങളനുസരിച്ച് ആയോധനമുറകളില്‍ അഗ്രഗണ്യനാണ് അയ്യപ്പൻ. ശബരീശന് മുൻപില്‍ കളരിപ്പയറ്റ് കാണിക്കയായി അർപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സംഘം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനൊന്നംഗ സംഘമാണ് ശബരിമലയില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചത്. ഗൗതമൻ, രാജീവ്, അമല്‍, ആദിത്, അഭിജിത്, അരവിന്ദ്, അനശ്വർ, കാർത്തിക്, അനു, അർജുൻ, വസുദേവ് എന്നിവരടങ്ങിയതായിരുന്നു കളരിസംഘം.
ചടുലമായ ചുവടുകളിലൂടെയും അഭ്യാസപ്രകടനങ്ങളിലൂടെയും കാണികളെ കയ്യിലെടുക്കാൻ ഇവർക്ക് കഴിഞ്ഞു. ആസ്വാദകരുടെ നിറഞ്ഞ കൈയ്യടികള്‍ സ്വീകരിച്ചാണ് കളരിസംഘം മടങ്ങിയത്.