ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: വെല്ലുവിളിയുമായി കടകംപള്ളി, “രേഖകളുണ്ടെങ്കില്‍ പുറത്തുവിടൂ, ജനങ്ങള്‍ കാണട്ടെ”…! 

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന പ്രചരണങ്ങള്‍ക്കെതിരെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് പ്രതികരണം.

video
play-sharp-fill

താൻ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത് രഹസ്യമായിട്ടല്ലെന്നും പകല്‍വെളിച്ചത്തില്‍ തന്നെയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാർത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിന് സമീപമുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് മൊഴി നല്‍കിയത്. തന്റെ ഔദ്യോഗിക ബോർഡ് വെച്ച കറുത്ത ടൊയോട്ട യാരിസ് കാറിലാണ് അവിടെ എത്തിയതെന്നും, യാതൊരു തരത്തിലുള്ള ഒളിച്ചുകളിയും ഇതിലില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി നല്‍കിയ അപേക്ഷയില്‍ താൻ ശുപാർശ നല്‍കി എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. അത്തരമൊരു കുറിപ്പ് ഉണ്ടെങ്കില്‍ അത് പുറത്തുവിടാൻ കടകംപള്ളി വെല്ലുവിളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group