ശബരിമല സ്വര്‍ണക്കൊള്ള; സഭ ഇന്നും പ്രക്ഷുബ്ധമാകും; ചോദ്യോത്തരം മുതല്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രതിപക്ഷം

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദം ഉയർത്തി പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഇന്നും സഭയില്‍ തുടരും.

video
play-sharp-fill

ചോദ്യോത്തരം മുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കാതെയാണ് പ്രതിപക്ഷം ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അഭിഭാഷക ക്ഷേമനിധി ബില്ലടക്കം മൂന്നു നിയമനിർമാണങ്ങള്‍ സഭയുടെ പരിഗണനക്ക് വരുന്നുണ്ട്. പൊതുമരാമത്ത് , ടൂറിസം, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകള്‍ ആണെന്ന് സഭയില്‍ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫിന്‍റെ ജാഥ നടക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രമുഖർ ആരും സഭയില്‍ ഉണ്ടാവില്ല.