
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളെല്ലാവരും ജാമ്യത്തില്‍ പുറത്തിറങ്ങുകയാണെന്നും അതിന് എസ്‌ഐടി അവസരം ഒരുക്കിനല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ട്.
വലിയ പ്രതിഷേധമാണ് സഭയ്ക്കകത്ത് ശബരിമല സ്വർണക്കൊള്ളയില്‍ പ്രതിപക്ഷം അഴിച്ചുവിട്ടത്. സ്വർണ്ണക്കൊള്ള ബാനർ ഉയർത്തിയായിരുന്നു സഭയില്‍ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. ബാനർ താഴ്ത്തിയില്ലെങ്കില്‍ പിടിച്ചുമാറ്റുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.
ഇതിനിടെ ഡയസിന് മുകളിലേക്ക് ചാടിക്കടക്കാൻ ചില പ്രതിപക്ഷ എംഎല്‍എമാർ ശ്രമിച്ചു. ടി വി ഇബ്രാഹിം, സനീഷ് കുമാർ ജോസഫ്, അൻവർ സാദത്ത് എന്നിവരാണ് ചാടിക്കടക്കാൻ ശ്രമിച്ചത്. ഇത് വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ തിരികെ സീറ്റുകളിലേക്ക് മടങ്ങിയെത്തി. ഇതിനിടെ സ്പീക്കർ എഴുന്നേറ്റുപോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല സ്വർണക്കൊള്ള കേസില്‍ 90 ദിവസം കുറ്റപത്രം സമർപ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം ലഭിച്ചിരുന്നു. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനാണ് ഏറ്റവും ഒടുവില്‍ ജാമ്യം ലഭിച്ചത്. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജനുവരി 29-ന് ജാമ്യം ലഭിച്ചിരുന്നു. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും കേസില്‍ ജാമ്യത്തിലിറങ്ങിയിരുന്നു.



