
ശബരിമല: അരവണ പ്ലാൻ്റിന് പിന്നിൽ കിടക്കുന്ന കാലിയായ ടിന്നുകളും ഒഴിഞ്ഞ ശർക്കര ചാക്കുകളും നീക്കം ചെയ്യുന്നില്ല.
ഭക്തർ നടന്ന് പോകുന്ന പാതയ്ക്കരികിലായിട്ടാണ് ഇത് കുന്നു കൂടി കിടക്കുന്നത്. ഇത് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഇതു വഴി അരവണപ്ലാൻ്റ്, ശർക്കര ഗോഡൗണ്‍,സ്റ്റോർ എന്നിവിടങ്ങളിലേക്കും വഴിപാടുകാർ നിക്ഷേപിക്കുന്ന ഇരുമുടിക്കെട്ടിലെ അരികയറ്റിക്കൊണ്ടു പോകാനും ട്രാക്ടറുകള്‍ പോകുന്നുണ്ട്. പാട്ടകളും ചാക്കും പാതയിലേക്കിറങ്ങി കിടക്കുന്നത് ട്രാക്ടറുകള്‍ക്ക് പോകാനും തടസ്സം സൃഷ്ടിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരക്ക് കൂടുമ്പോൾ ഇതുവഴി പോകുന്നവരുടെ കാല് നെയ്ടിന്നില്‍ തട്ടി മുറിയാനുളള സാധ്യതയും ഉണ്ട്. ഇവ നീക്കുന്നതിന് കരാർ നല്കിയിട്ടുണ്ടെങ്കിലും യഥാ സമയം നീക്കാത്തതാണ് ഇവിടെ കുന്നുകൂടി കിടക്കാൻ കാരണം.



