
എരുമേലി: ശബരിമല തീർഥാടകരോട് ശുചിമുറി ഉപയോഗത്തിനു ഇരട്ടി തുക ഈടാക്കിയ ദേവസ്വം ബോർഡ് ശുചിമുറി കോംപ്ലക്സ് കരാറുകാരന് റവന്യു കൺട്രോൾ റൂം 5000 രൂപ പിഴ ഇട്ടു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർ വശത്തെ ദേവസ്വം ബോർഡ് ശുചിമുറി കോംപ്ലക്സിൽ കയറിയ 15 തീർഥാടകരോട് ശുചിമുറി ഉപയോഗത്തിനു 50 രൂപ വീതം വാങ്ങുകയായിരുന്നുവെന്നാണ് പരാതി വന്നത്. കഴിഞ്ഞ ദിവസവും തീർഥാടകരോട് അമിതതുക വാങ്ങിയ ദേവസ്വം ബോർഡ് ശുചിമുറി കരാറുകാരോട് 10000 രൂപ പിഴ ഈടാക്കിയിരുന്നു.
ശക്തമായ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും തീർഥാടകരെ കൊള്ളയടിക്കുന്നവരിൽ നിന്ന് വൻതുക പിഴ ഈടാക്കുകയും കേസ് എടുക്കുകയും ചെയ്യുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കെ.ജി. പ്രാൺസിങ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കെ.ജി പ്രാൺസിങ്ങിന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി തഹസിൽദാർ പി.എസ്. നിജുമോൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.എസ്. ബേബി, അസിസ്റ്റന്റ് പി.പി. രാജീവ്, റേഷനിങ് ഇൻസ്പെക്ടർ ജെ. ദിനേഷ്, സ്പെഷൽ വില്ലേജ് ഓഫിസർ പി.എ. ഹാഷിം തുടങ്ങിയവർ അടങ്ങുന്ന സ്ക്വാഡ് ആണ് അന്വേഷണത്തിന് എത്തിയത്.



