
സന്നിധാനത്ത് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന; ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്ന ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി; 40,000 രൂപ പിഴ ഈടാക്കി
സ്വന്തം ലേഖകൻ
ശബരിമല: സന്നിധാനത്തെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. ഡിസംബര്‍ 31 മുതല്‍ ജനുവരി 2 വരെ നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഇവരില്‍ നിന്നും 40,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
മകരവിളക്ക് മഹോത്സവ കാലത്തെ തിരക്ക് മുതലെടുത്ത് ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്നത് തടയാനാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ക്ക് എം ആര്‍ പിയെക്കാന്‍ കൂടുതല്‍ വില ഈടാക്കുക, ഹോട്ടലുകളില്‍ പാകം ചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് നിശ്ചയിച്ച അളവിലും തൂക്കത്തിലും കുറവ് വരുത്തുക, അമിത വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകളാണ് പ്രധാനമായും കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരിവെക്കാന്‍ അനുവദനീയമായ 30 രൂപയെക്കാള്‍ ഈടാക്കുന്നതായും ശൗചാലയ ഉപയോഗത്തിന് അമിത വില വാങ്ങുന്നതായും കണ്ടെത്തി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ക്രമക്കേട് നടത്തുന്ന സ്ഥാപങ്ങള്‍ക്കെതിരെ അടച്ചു പൂട്ടല്‍ ഉള്‍പ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് എസ് എല്‍ സജികുമാര്‍ അറിയിച്ചു.