ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപാളി മാറ്റിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി, കുറ്റപത്രം വൈകും

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമലയിലെ കട്ടിളപാളി മാറ്റിയിട്ടില്ലെന്നും പഴയ വാതിലിൽ നിന്നൊന്നും സ്വർണം മാറ്റിയിട്ടില്ലെന്നും അദ്ദേഹം എസ്‌ഐടിക്ക് മൊഴി നൽകി.

video
play-sharp-fill

ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ഈ കാര്യങ്ങൾ അന്വേഷണ സംഘത്തെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട നിർണായക ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകാനിടയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ശാസ്ത്രീയ പരിശോധനകൾ ഇതുവരെ പൂര്‍ത്തിയായിട്ടില്ലാത്തതും ചില അറസ്റ്റുകൾ ഇനിയും ബാക്കിയുള്ളതുമാണ് പ്രധാന തടസ്സം. ഫെബ്രുവരി 10നകം കുറ്റപത്രം സമർപ്പിക്കാൻ ശ്രമം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റപത്രം വൈകിയാൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾ ജാമ്യത്തിലൂടെ ജയിൽ മോചിതരാകാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.