ശബരിമല സ്വര്‍ണക്കൊള്ള കേസ്, എൻ വാസുവിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

Spread the love

കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് കാലാവധി നീട്ടുന്നതിനായി അദ്ദേഹത്തെ കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കും.

video
play-sharp-fill

നേരത്തെ ഒരുതവണ ഇദ്ദേഹത്തിന്റെ റിമാൻഡ് നീട്ടിയിരുന്നു. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയായ വാസു നല്‍കിയ ജാമ്യാപേക്ഷ ഡിസംബർ 3-ന് കോടതി തള്ളിയിരുന്നു. 2019-ല്‍ ദേവസ്വം കമ്മീഷണറായിരിക്കെ, വാസുവിന്റെ ശുപാർശ പ്രകാരമാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്ബായി രേഖപ്പെടുത്തിയത് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

താൻ വിരമിച്ച ശേഷമാണ് പാളികള്‍ കൈമാറിയതെന്നും കുറ്റക്കാരനല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. മുരാരി ബാബുവിന്റെ കത്ത് ഉചിതമായ തീരുമാനത്തിനായി ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും, അത് ശുപാർശയല്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം നിഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group