
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എസ്‌ഐടി അറസ്റ്റിൽ. ബുധനാഴ്ച രാത്രി പത്തിനാണ് പെരുന്നയിലെ വീട്ടില്‍നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.
ദ്വാരപാക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്പെൻഷനിലാണ്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു എന്നാണ് വിവരം.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ പങ്കില്ലെന്നാണ് മുരാരി ബാബു പറഞ്ഞിരുന്നത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും മുരാരി ബാബു പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


