
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ എല്ലാ തീരുമാനങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിന്റേതായിരുന്നുവെന്ന് എൻ വിജയകുമാറിന്റെ മൊഴി.
2019ല്‍ തിരുവിതാംകൂർ ദേവസ്വം ബോർഡംഗമായിരുന്നു സി.പി.എം നേതാവായ വിജയകുമാർ. ‘സഖാവ് പറഞ്ഞു, താൻ ഒപ്പിട്ടു’ എന്നാണ് വിജയകുമാറിന്റെ മൊഴി.
സ്വർണപ്പാളി പുതുക്കുന്ന കാര്യം ബോർഡ് യോഗത്തില്‍ പത്മകുമാർ പറഞ്ഞപ്പോള്‍ മറ്റൊന്നും വായിക്കാതെ ഒപ്പിട്ടെന്നുമാണ് വിജയകുമാർ പ്രത്യേക അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതായിരുന്നു. തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനറിയാം. സഖാവ് പറഞ്ഞുകൊണ്ട് ഒപ്പിടുകയായിരുന്നു. സ്വർണപ്പാളി പുതുക്കുന്ന കാര്യം അദ്ദേഹം ബോർഡില്‍ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ ഒപ്പിടുകയായിരുന്നു. ഇനിയും പുറത്തുനിന്നാല്‍ സർക്കാരിന് നാണക്കേടാകും എന്നതുകൊണ്ടാണ് കീഴടങ്ങിയത്’- എന്നാണ് വിജയകുമാർ എസ്‌ഐടിക്ക് നല്‍കിയ മൊഴി.




