ശബരിമല സ്വര്‍ണ്ണക്കൊള്ള; തട്ടിപ്പിൻ്റെ വ്യാപ്തി കൂടും; സ്വര്‍ണ്ണത്തിൻ്റെ അളവില്‍ സംശയം രേഖപ്പെടുത്തി ദേവസ്വം വിജിലൻസ്; കണക്കുകള്‍ സ്മാര്‍ട്ട് ക്രിയേഷൻസ് നല്‍കിയത്

Spread the love

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തട്ടിപ്പിൻ്റെ വ്യാപ്തി ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് സൂചന.

മോഷണം പോയ സ്വർണ്ണത്തിൻ്റെ യഥാർത്ഥ അളവില്‍ ദേവസ്വം വിജിലൻസ് സംശയം രേഖപ്പെടുത്തി. വിജിലൻസിൻ്റെ റിപ്പോർട്ടും മൊഴികളും അനുസരിച്ച്‌, സ്വർണം ഉരുക്കി കിട്ടിയത് 989 ഗ്രാം ആണെന്ന കണക്ക് നല്‍കിയത് സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനമാണ്.

എന്നാല്‍, ഇതിലും കൂടുതല്‍ സ്വർണ്ണം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് വിജിലൻസിൻ്റെ നീക്കം. ഈ പശ്ചാത്തലത്തില്‍, സ്വർണ്ണപ്പാളിയുടെ ശാസ്ത്രീയ പരിശോധന ആവശ്യമായി വരുമെന്നും റിപ്പോർട്ടില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമായി പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.