ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന് ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ വിജിലൻസ് കോടതി വിധി പറയും

Spread the love

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.

video
play-sharp-fill

ദ്വാരപാലക ശില്‍പ കേസില്‍ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. കട്ടിളപ്പാളി കേസില്‍ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ അടക്കം ബോർഡില്‍ ഒപ്പം ഉണ്ടായിരുന്ന എല്ലാവർക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാറിൻ്റെ വാദം. മുൻ ബോർഡ് അംഗം എൻ വിജയകുമാറും കേസില്‍ അറസ്റ്റിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് നീട്ടും. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.