സന്നിധാനത്ത് നടന്നത് വൻ കവർച്ച: സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു…!പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം കവര്‍ന്നുവെന്ന് എസ്‌ഐടി റിപ്പോര്‍ട്ട്

Spread the love

തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് വൻ കൊള്ളയാണെന്നാണ് എസ്‌ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍. എസ്‌ഐടി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.

video
play-sharp-fill

ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിക്കപ്പെട്ടുവെന്നാണ് എസ്‌ഐടിയുടെ റിപ്പോർട്ടില്‍ പറയുന്നത്. പ്രഭാമണ്ഡലത്തിലേതുള്‍പ്പെടെ ഏഴ് പാളികളിലെ സ്വർണം കൊള്ളയടിടിക്കപ്പെട്ടുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണവും കവർച്ച ചെയ്യപ്പെട്ടു. എസ്‌ഐടി സംഘം കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് മേല്‍പ്പറഞ്ഞ കണ്ടെത്തലുകള്‍ ഉള്ളത്. എസ്‌ഐടിയുടെ അന്വേഷണ റിപ്പോർട്ട് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപത്തിലെയും വ്യാളീരൂപത്തിലെയും പൊതിഞ്ഞ സ്വര്‍ണം കടത്തികൊണ്ടുപോയി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കള്‍ കൂടുതല്‍ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്നും അധിക സ്വര്‍ണം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവർക്കായുള്ള കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ ദ്വാരപാലകപ്പാളിയിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണ്ണക്കൊള്ളയിലാണ് എസ്‌ഐടി കേസ് എടുത്തിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടിലാണ് കൂടുതല്‍ സ്വര്‍ണ്ണം അടിച്ചുമാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്രീയ പരിശോധനയിലൂടെയേ എത്രമാത്രം സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്താനാകു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ടെത്തിയ സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം കണക്കിലുണ്ടെന്നാണ് കണ്ടെത്തല്‍.