ശബരിമല സ്വര്‍ണക്കൊള്ള: പ്രതികള്‍ നല്‍കിയ മൊഴി പച്ചക്കളളമെന്ന് സൂചന; നഷ്ടമായത് 989 ഗ്രാം സ്വര്‍ണമല്ല, വിഎസ്‌എസി റിപ്പോര്‍ട്ട് പുറത്ത്

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ളയുടെ വ്യാപ്തി സംബന്ധിച്ച്‌ വിഎസ്എസ്സിയിൽ നടത്തിയ പരിശോധനയുടെ അന്തിമ ഫോറൻസിക് ഫലം എസ്ഐടിക്ക് ലഭിച്ചു. ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടത് 989 ഗ്രാം സ്വര്‍ണം മാത്രമല്ലെന്നും, കിലോക്കണക്കിന് സ്വര്‍ണം ദ്വാരപാലകരിലും കട്ടിളപ്പാളികളിലും നിന്നായി നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

video
play-sharp-fill

വിക്രം സാരാഭായ് സ്പേസ് സെന്റർ നടത്തിയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ കണക്ക് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുക.

കട്ടിളപ്പാളികളിലും ദ്വാരപാലക ശില്‍പപാളികളിലും നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ അത്രയേറെ സ്വര്‍ണം ലഭിച്ചതായും, അതില്‍ 575 ഗ്രാം തിരികെ പൂശിയതായുമായിരുന്നു പ്രതികള്‍ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. എന്നാല്‍ ഈ മൊഴി തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് വി.എസ്.എസ്.സി പരിശോധനാ ഫലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group