ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഗോവര്‍ദ്ധന്റെയും എ പദ്മകുമാറിന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Spread the love

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ റിമാൻഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പദ്മകുമാറിന്റെയും ജാമ്യ ഹർജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

video
play-sharp-fill

ഇരുവർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം നല്‍കിയ റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും.

പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്സില്‍ പദ്മകുമാർ തിരുത്തല്‍ വരുത്തിയത് മനപൂർവ്വമാണെന്നും കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്‍റെ വാദം തെറ്റാണെന്നും എസ്‌ഐടി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകള്‍ അട്ടിമറിക്കാൻ ഗോവർദ്ധനും പോറ്റിയുമടക്കമുള്ള പ്രതികള്‍ ബെംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി വെളിപ്പെടുത്തിയിരുന്നു.