“ഇനി സാവകാശം നല്‍കാനാകില്ല..! രേഖകള്‍ നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി”; ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ എസ്‌ഐടി

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചാ കേസില്‍ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നടപടി കടുപ്പിച്ച്‌ എസ്‌ ഐ ടി .

രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എസ്‌ ഐ ടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇനി സാവകാശം നല്‍കാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

1999ല്‍ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഉടൻ ലഭ്യമാക്കണം. ശബരിമലയിലെ മരാമത്ത് രേഖകള്‍ ഉള്‍പ്പെടെ അന്വേഷണത്തിന് അനിവാര്യമാണ്. രേഖകള്‍ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നല്‍കാനാവില്ലെന്നും എസ് ഐ ടി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group