
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം (എസ്‌എടി).
ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയാണ് എസ്‌ഐടി രേഖപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാർ പറഞ്ഞത്.
അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കിയത് ഉദ്യോഗസ്ഥർ പറഞ്ഞതുപ്രകാരമാണെന്നും തന്ത്രിമാർ വ്യക്തമാക്കി. ദെെവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് ചുമതലയെന്നും തന്ത്രിമാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും എസ്‌ഐടി ഓഫീസില്‍ എത്തിയാണ് മൊഴി നല്‍കിയത്. ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്.



