മകരവിളക്ക് ദിവസം ശബരിമലയില്‍ അതിക്രമിച്ച്‌ കയറി ഷൂട്ടിംഗ്; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

Spread the love

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമലയില്‍ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു.

video
play-sharp-fill

കൊച്ചിയിലെ വീട്ടില്‍ എത്തിയാണ് മൊഴിയെടുത്തത്. ഷൂട്ടിംഗ് നടന്നത് പമ്പ ഹില്‍ ടോപ്പിലാണെന്നാണ് അനുരാജ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ഇന്ന് വൈകിട്ടോടെ ദേവസ്വം വിജിലൻസ് എസ് പി അന്വേഷണ റിപ്പോർട്ട് ദേവസ്വം അദ്ധ്യക്ഷന് നല്‍കും.
വനത്തില്‍ അതിക്രമിച്ച്‌ കയറിയതിനാണ് ഇന്നലെ അനുരാജ് മനോഹറിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാന്നി ഡിവിഷൻ മേഖലയിലെ പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. എന്നാല്‍, സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി തേടിയിട്ട് ലഭിക്കാത്തതിനാല്‍ പമ്പയിലാണ് ചിത്രീകരണം നടത്തിയതെന്നാണ് സംവിധായകന്റെ വാദം.