മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ചിത്രീകരിച്ചെന്ന് പരാതി: അന്വേഷണത്തിന് നിർദ്ദേശം

Spread the love

തിരുവനന്തപുരം: മകരവിളക്ക് ദിനത്തിൽ വിലക്ക് ലംഘിച്ച് സന്നിധാനത്ത് സിനിമാ ചിത്രീകരണം നടന്നുവെന്ന പരാതിയിൽ ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി. ‘നരിവേട്ട’ സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നതായി പരാതിയുണ്ടെന്ന് ദേവസ്വം ബോർഡ് അധ്യക്ഷൻ കെ ജയകുമാർ അറിയിച്ചു.

video
play-sharp-fill

മകരവിളക്ക് ദിവസം ഷൂട്ടിംഗിന് അനുമതി നിഷേധിച്ചിരുന്നുവെന്നും, സംഭവത്തിൽ ദേവസ്വം വിജിലൻസ് എസ്‌പിക്ക് അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജയകുമാർ പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി ഉണ്ടാകും.

അതേസമയം, ഷൂട്ടിങ് സന്നിധാനത്തല്ല പമ്പയിലാണെന്ന് സംവിധായകൻ അനുരാജ് വ്യക്തമാക്കി. പമ്പ പശ്ചാത്തലമായ സിനിമയ്ക്കാണ് ചിത്രീകരണം നടത്തിയതെന്നും, എഡിജിപി എസ് ശ്രീജിത്തിന്റെ നിർദേശപ്രകാരമാണ് ഷൂട്ടിങ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group