ശബരിമല ജീവനക്കാരുടെ ഇടപാടുകള്‍ സംശയകരം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, ദേവസ്വം വിജിലൻസ് റിപ്പോർട്ടിലാണ് നടപടി

Spread the love

കൊച്ചി: ശബരിമലയില്‍ ജീവനക്കാരുടെ പണമിടപാടുകളിലും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലയളവില്‍ ശബരിമലയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകള്‍ സംശയകരമെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് നല്‍കി.

video
play-sharp-fill

ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്. മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കണമെന്നും, മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

 

സന്നിധാനം പൊലീസില്‍ പരാതി നല്‍കാന്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ 14 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസ് വഴി മാത്രം കൈമാറ്റം നടന്നുവെന്നാണ് കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ജീവനക്കാർ ഒരു ലക്ഷത്തിലധികം രൂപയും, മറ്റ് മൂന്ന് പേർ 25,000 രൂപയിലധികവും അയച്ചു. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. സ്ഥിരം-താല്‍ക്കാലിക ജീവനക്കാരും സംശയനിഴലിലാണ്. സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കാൻ നിർദേശം നല്‍കി.