
ശബരിമല: വലിയ നടപ്പന്തലിന്റെ ഒരു വശത്ത് ഡ്രെയിനേജിനോട് ചേർന്നുള്ള ഓട സ്ലാബിട്ടു മൂടാൻ നടപടിയില്ല.
തിക്കും തിരക്കിനുമിടയില്‍ ആള്‍ക്കാർ കാല് തെറ്റി കുഴിയില്‍ വീണ് അപകടം സംഭവിക്കാം. ക്യൂ നില്ക്കുന്നവരില്‍ കൊച്ചു കുട്ടികള്‍ ബാരിക്കേടിനിടയിലൂടെ പുറത്ത് കടന്ന് നില്ക്കാറുണ്ട്. ഈ സമയം കുട്ടികള്‍ കാല്‍ തെറ്റി ഓടയില്‍ വീഴാനുള്ള സാധ്യതയും ഉണ്ട്. കൂടാതെ തീർത്ഥാടകരുടെ കൈയ്യില്‍ പടിയിറങ്ങുമ്പോൾ അടിക്കാനായി വച്ചിരിക്കുന്ന നാളികേരം ഓടയില്‍ വീണ് നഷ്ടപ്പെടുന്നുണ്ട്.
നടപ്പന്തലിനും ഓടയ്ക്കുമിടയിലൂടെ ഹൈട്രെൻ്റ് ഉള്‍പ്പടെ നിരവധി പൈപ്പുകളും പോകുന്നുണ്ട്. ഈ പൈപ്പുകള്‍ക്കിടയിലാണ് കുട്ടികള്‍ നില്‍കുന്നത്. പൈപ്പില്‍ കാല്‍ തട്ടി കുട്ടികള്‍ താഴ്ചയുള്ള ഓടയില്‍ വീഴാൻ സാധ്യത ഏറെയാണ്. കൂടാതെ പ്രണവം പില്‍ഗ്രിംസെൻ്ററിൻ്റെ മുൻവശത്തെ പാതയിലൂടെ പോകുന്നവർ കാല് തെറ്റി ഈ ഓടയില്‍ വീഴാനുള്ള സാധ്യത ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ കയ്യില്‍ കരുതിയ ലഘുഭക്ഷണം കഴിച്ചിട്ട് അതിൻ്റെ അവശിഷ്ടങ്ങളും ഇവ പൊതിഞ്ഞ് കൊണ്ട് വന്ന കവറുകളും പേപ്പറുകളും ഓടയില്‍ തള്ളുന്നുണ്ട്. ഇത് വെള്ളം ഒഴുക്ക് തടസ്സപ്പെടുത്തുന്നു.



