
ശബരിമല: ഡോളിയിൽ നിന്നും വീണ് ശബരിമല തീര്‍ഥാടകയ്ക്ക് പരിക്കേറ്റു. കർണാടക സ്വദേശിനിയായ മഞ്ജുളയ്ക്കാണ് പരിക്കേറ്റത്. സന്നിധാനത്തേക്കുള്ള യാത്രയിലാണ് ഡോളിക്കാരുടെ കാൽ വഴുതി വീണത്.
ഉടൻ തന്നെ മഞ്ജുളയെ ആംബുലൻസിൽ പമ്പയിൽ എത്തിച്ചു. തുടര്‍ന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഡോളിയിൽ നിന്നും നിലത്ത് വീണ മഞ്ജുളയുടെ തലയ്ക്കാണ് പരിക്ക്. സംഭവത്തിൽ കേസെടുത്ത പൊലീസ് മഞ്ജുളയെ തോളേറ്റിയ നാല് ഡോളിയെടുപ്പുകാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്നും 4 പേര്‍ക്കും വൈദ്യപരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group