play-sharp-fill
ശബരിമല തീര്‍ഥാടനം; അയ്യപ്പ ഭക്തര്‍ക്ക് നഗരസഭയുടെ ഇടത്താവളം തുറന്നുകൊടുക്കും; ദിവസവും 24 മണിക്കൂറും ഇടത്താവളത്തില്‍ അന്നദാനം; വിശ്രമിക്കാനും വിരിവെക്കാനും സൗകര്യമൊരുക്കും; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും

ശബരിമല തീര്‍ഥാടനം; അയ്യപ്പ ഭക്തര്‍ക്ക് നഗരസഭയുടെ ഇടത്താവളം തുറന്നുകൊടുക്കും; ദിവസവും 24 മണിക്കൂറും ഇടത്താവളത്തില്‍ അന്നദാനം; വിശ്രമിക്കാനും വിരിവെക്കാനും സൗകര്യമൊരുക്കും; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും

സ്വന്തം ലേഖിക

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ല ആസ്ഥാനത്തെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

മണ്ഡലപൂജക്ക് നടതുറക്കുന്നതിന് മുൻപ് നഗരസഭയുടെ ഇടത്താവളം തുറന്നുകൊടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡല-മകരവിളക്ക് കാലത്ത് ദിവസവും 24 മണിക്കൂറും ഭക്തര്‍ക്ക് ഇടത്താവളത്തില്‍ അന്നദാനം ലഭ്യമാകും. പൊലീസ് എയ്ഡ് പോസ്റ്റ്, ഹോമിയോ, അലോപ്പതി വിഭാഗങ്ങള്‍ക്ക് പ്രത്യേക കിയോസ്‌കുകള്‍ എന്നിവ പ്രവര്‍ത്തിക്കും.

ഭക്തര്‍ക്ക് വിശ്രമിക്കാനും വിരിവെക്കാനും സൗകര്യമുണ്ടാവും. ശബരിമലയുടെ ബേസ് ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ നഗരസഭ ഫണ്ടുപയോഗിച്ച്‌ നവീകരണം പൂര്‍ത്തിയായി വരുന്ന പേവാര്‍ഡുകളും തീര്‍ഥാടനത്തോട് അനുബന്ധിച്ച്‌ തുറന്നുകൊടുക്കും.

നഗരസഭ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയായ പുതിയ ബ്ലോക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാടിന് സമര്‍പ്പിക്കും. ഇതോടൊപ്പം നഗരത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും നഗരസഭ അധ്യക്ഷന്‍ അറിയിച്ചു.