ശബരിമല; വിധി നടപ്പാക്കുന്നതിൽ സാവകാശംതേടി ദേവസ്വം ബോർഡിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുവതീ പ്രവേശന വിധി നടപ്പാക്കുന്നതിൽ സാവകാശംതേടി ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ തിങ്കളാഴ്ച ഹർജി നൽകും. സാവകാശ ഹർജി നൽകുന്നതിനുള്ള നടപടികൾ ദേവസ്വംബോർഡ് പൂർത്തിയാക്കി. ഹർജി ഫയൽ ചെയ്യുന്നതിന് മുമ്പ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം പമ്പയിൽ നടന്ന ബോർഡ് യോഗത്തിൽ സാവകാശ ഹർജി നൽകാൻ തീരുമാനിച്ചിരുന്നു.
പ്രളയത്തിൽ പമ്പയിലുണ്ടായ നാശം, കൂടുതൽ ആളുകൾക്കായി അടിസ്ഥാന സൗകര്യമൊരുക്കാനുള്ള പ്രയാസങ്ങൾ, പ്രളയം കഴിഞ്ഞ് ഒരുക്കാനായത് പരിമിത സൗകര്യങ്ങൾ മാത്രം, യുവതികൾ വന്നാൽ പ്രത്യേക സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നീ നാലു കാരണങ്ങൾ നിരത്തിയാകും ഹർജി നൽകുക എന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ അറിയിച്ചത്. ചന്ദ്ര ഉദയ് സിങ്ങാണ് ബോർഡിനുവേണ്ടി ഹാജരാവുക. തന്ത്രിമാർ, പന്തളം കൊട്ടാരം, മുഖ്യമന്ത്രി എന്നിവരുമായി പല ഘട്ടങ്ങളിലായി സംസാരിച്ചിരുന്നു. ഇതിനു ശേഷമാണ് നിലപാടെടുത്തതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group