കാണിക്ക സമര്‍പ്പിച്ച പതിനൊന്ന് ഗ്രാം സ്വര്‍ണം അപഹരിച്ചു; ശബരിമലയില്‍ ദേവസ്വം ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍
സ്വന്തം ലേഖിക
പത്തനംതിട്ട: കാണിക്ക സമര്‍പ്പിച്ച 11 ഗ്രാം സ്വര്‍ണം അപഹരിച്ച ശബരിമലയില്‍ ദേവസ്വം ജീവനക്കാരൻ വിജിലൻസിന്‍റെ പിടിയില്‍.
ഏറ്റുമാനൂര്‍ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജികുമാര്‍ ആണ് പിടിയിലായത്. മാസപൂജ വേളയില്‍ ശബരിമലയില്‍ ജോലിക്ക് എത്തിയതായിരുന്നു റെജികുമാര്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവസ്വം വിജിലൻസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മിഥുനമാസ പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്.
തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയാണ് ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചത്. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി 20ന് രാത്രി നട അടയ്ക്കും.
Third Eye News Live
0