play-sharp-fill
ശബരിമല ദർശനത്തിന് തിരക്ക് കൂടുതൽ, എത്തിയവരുടെ എണ്ണം ലക്ഷം കവിഞ്ഞു ; പൊലീസുകാരുടെ എണ്ണം കൂട്ടി ; പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റ് : പത്തനംതിട്ട എസ്പി വി.ജി.വിനോദ് കുമാർ

ശബരിമല ദർശനത്തിന് തിരക്ക് കൂടുതൽ, എത്തിയവരുടെ എണ്ണം ലക്ഷം കവിഞ്ഞു ; പൊലീസുകാരുടെ എണ്ണം കൂട്ടി ; പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റ് : പത്തനംതിട്ട എസ്പി വി.ജി.വിനോദ് കുമാർ

സ്വന്തം ലേഖകൻ

കോട്ടയം : ശബരിമലയിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നു പത്തനംതിട്ട എസ്പി വി.ജി.വിനോദ് കുമാർ. പൊലീസുകാരുടെ എണ്ണം കൂട്ടേണ്ട സാഹചര്യമുണ്ടായപ്പോൾ ഫലപ്രദമായി ചെയ്തിട്ടുണ്ട്. ശബരിമലയിൽ പൊലീസ് മികച്ച രീതിയിലാണു പ്രവർത്തിക്കുന്നതെന്നും എല്ലാ സഹായങ്ങളും ഭക്തർ‌ക്കു നൽകാൻ പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തുലാമാസ പൂജകൾക്കായി നട തുറന്ന ശേഷം ശബരിമല ദർശനത്തിനു തിരക്ക് കൂടുതലാണ്. നട തുറന്ന 16ന് വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്തവരുടെ എണ്ണം 11965 ആണ്. പിന്നീടിതു ദിവസവും വർധിച്ചു. മാസപൂജയുടെ സമയങ്ങളിൽ പടിപൂജയ്ക്കും ഉദയാസ്തമന പൂജയ്ക്കുമായി രണ്ടേകാൽ മണിക്കൂറോളം സമയമെടുക്കും. ഈ സമയത്താണു ക്യൂവിൽ നിൽക്കുന്ന ഭക്തർക്കു ദർശനം നടത്താൻ ചെറിയ കാലതാമസം ഉണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യൂവിൽ നിൽക്കുന്ന ഭക്തർക്കെല്ലാം വെള്ളവും ബിസ്ക്കറ്റും നൽകുന്നുണ്ട്. അതിലൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. കഴിഞ്ഞ വർ‌ഷം തുലാമാസ പൂജയ്ക്ക് എത്തിയവരേക്കാൾ ഭക്തരാണ് ഇപ്പോൾ‌ എത്തുന്നത്. നട തുറന്ന ശേഷം ആകെ എത്തിയവരുടെ എണ്ണം ലക്ഷം കവിഞ്ഞെന്നും എസ്പി വ്യക്തമാക്കി.