
പത്തനംതിട്ട: പത്ത് മണിക്കൂറോളം ക്യൂ നിന്നിട്ടും ശബരിമല ദർശനം സാദ്ധ്യമാകാതെ വന്ന അയ്യപ്പഭക്തരില്‍ ചിലർ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദർശനം നടത്തി മടങ്ങി.
പന്തളത്തെത്തിയ സേലത്ത് നിന്നുള്ള 37 അംഗ സംഘം ക്ഷേത്ര ദർശനം നടത്തി തേങ്ങയുടച്ച് മാലയൂരി നെയ്‌തേങ്ങയിലെ നെയ്യ് കൊണ്ട് ക്ഷേത്രത്തില്‍ അഭിഷേകം നടത്തി മടങ്ങി. ബംഗളൂരുവടക്കം അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തരും പന്തളത്ത് ദർശനം നടത്തി വഴിപാടുകള്‍ നടത്തി മടങ്ങുകയാണുണ്ടായത്.
സന്നിധാനത്ത് തിരക്ക് വർദ്ധിക്കുന്ന സമയം പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം 80 മുതല്‍ 90വരെയെങ്കിലും ഉയർത്തണം. ഇന്നലെ രാവിലെ മുതല്‍ പടി കയറുന്നവരുടെ എണ്ണം 40നും 50നും ഇടയിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതും തിരക്ക് വർദ്ധിക്കാൻ കാരണമായി. രോഗികളുമായി സന്നിധാനത്തുനിന്ന് പമ്പയിലേക്ക് പോയ ആംബുലൻസ് തിരക്കില്‍പ്പെട്ട് രണ്ടിടത്തായി 40 മിനിട്ടോളം കുടുങ്ങി. എന്തുചെയ്യണമെന്നറിയാതെ പൊലീസുകാരും കുഴങ്ങി.



