ശബരിമലയിൽ ആൾക്കൂട്ട നിയന്ത്രണത്തിന് വിദഗ്ധ സമിതി രൂപീകരിക്കണം; ഹൈക്കോടതി

Spread the love

കൊച്ചി: ശബരിമലയിൽ ആൾക്കൂട്ട നിയന്ത്രണത്തിനു പ്രഫഷനൽ സമീപനം വേണമെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഇതിനു രൂപീകരിക്കേണ്ട വിദഗ്ധ സമിതിയുടെ ഘടനയും നിർദേശിച്ചു. ട്രാൻസ്പോർട്ട് എൻജിനീയറിങ്, അർബൻ ആൻഡ് റീജനൽ പ്ലാനിങ്, സിവിൽ എൻജിനീയറിങ്, ഡിസാസ്റ്റർ ആൻഡ് ക്രൗഡ് സയൻസ്, എൻവയൺമെന്റൽ സയൻസ്, പബ്ലിക് ഹെൽത്ത്, ഐടി സിസ്റ്റംസ് ആൻഡ് ഡേറ്റ അനലിറ്റിക്സ് എന്നീ മേഖലകളിൽനിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തണം.

video
play-sharp-fill

ഇവർ ദേവസ്വം ബോർഡ്, പൊലീസ്, വനം, ആരോഗ്യം, ജില്ലാ ഭരണകൂടം എന്നിവയുമായി ചേർന്ന് പ്രവർത്തിക്കണം. ഓരോ സീസണിനും വേണ്ടി ഈ കമ്മിറ്റി ശാസ്ത്രീയ മാസ്റ്റർപ്ലാൻ തയാറാക്കണം. സർക്കാരിലെ ഏറ്റവും മികച്ച പ്രഫഷനലുകളുള്ള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ക്രൗഡ് മാനേജ്മെന്റ് എക്സ്പർട്ട് കമ്മിറ്റിയാണു വേണ്ടത്.

സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പഠനങ്ങൾ നടത്തണം. സമഗ്രമായ രീതിയിലുള്ള പ്രവർത്തനം ഉറപ്പാക്കണം. ഇന്റഗ്രേറ്റഡ് കൺട്രോൾ റൂം വേണമെന്നും നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group