ശബരിമല സന്നിധാനത്ത് ഇന്ന് തിരക്കിന് അല്പം ശമനം;കഴിഞ്ഞ ദിവസം ദര്‍ശനം നടത്തിയത് 77,000ത്തിലധികം പേർ.

Spread the love

സ്വന്തം ലേഖിക

ന്നിധാനത്ത് ഭക്തജനതിരക്ക് നിയന്ത്രണ വിധേയമാകുന്നു. രാവിലെ 6 മണി വരെ പമ്ബയില്‍ നിന്ന് 20000 പേര്‍ സന്നിധാനത്തെത്തി.

 

14 മണിക്കൂര്‍ വരെ ക്യൂ നിന്ന സ്ഥാനത്ത് 4 മണിക്കൂര്‍ ക്യൂ നിന്ന് ദര്‍ശനം നടത്തി മടങ്ങാൻ സാധിക്കുന്നുണ്ട്. എന്നാല്‍ പമ്ബയിലേയും നിലയ്ക്കലിലെയും തിരക്കിന് ശമനമില്ല. ഇന്ന് 80000 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത്. സ്പോട്ട് ബുക്ക് ചെയ്തവര്‍ 9690 ആണ്. കഴിഞ്ഞ ദിവസം 77, 732 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം, ശബരിമലയിലെ ഭക്തജന നിയന്ത്രണം സംബന്ധിച്ച്‌ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച്‌ എഡിജിപി ഇന്ന് വിശദീകരണം നല്‍കിയേക്കും.