play-sharp-fill
ശബരിമല: വീണ്ടും നിയന്ത്രണവുമായി പൊലീസ്:  ഡിസംബര്‍ 26ന് തീര്‍ത്ഥാടകരെ നിലയ്ക്കലിൽ തടയും

ശബരിമല: വീണ്ടും നിയന്ത്രണവുമായി പൊലീസ്: ഡിസംബര്‍ 26ന് തീര്‍ത്ഥാടകരെ നിലയ്ക്കലിൽ തടയും

സ്വന്തം ലേഖകൻ

സന്നിധാനം: ശബരിമലയിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ്. തീർത്ഥാടകരെ നിലയ്ക്കലിൽ തടയുമെങ്കിലും , കഴിഞ്ഞ വർഷത്തേതിന് സമാനമായ സംഘർഷം ഒന്നും ഉണ്ടാകില്ല.

സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട അടച്ചിടുന്നതിനാലാണ് മണ്ഡലപൂജാവേളയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിറഞ്ഞാല്‍ ഇടത്താവളത്തില്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് അറിയിച്ചത്. ഇടത്താവളത്തില്‍ വാഹനം നിറഞ്ഞതിനെ തുടര്‍ന്ന് മുന്‍വര്‍ഷം മണിക്കൂറുകളോളം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍ കിടക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് മുന്‍കൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബര്‍ 27നാണ് ശബരിമല മണ്ഡല പൂജ. 26ന് സൂര്യഗ്രഹണം ആയതിനാല്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആറ് മണി വരെ മാത്രമെ നടതുറക്കുകയുള്ളു. തങ്ക അങ്കി ഘോഷയാത്രയും അന്ന് തന്നെ എത്തും. ഉച്ചക്ക് 12 മണിക്ക് പൂജകള്‍ക്ക് ശേഷം അല്‍പ്പനേരം മാത്രമെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കുകയുള്ളു. ദര്‍ശന സമയം പരിമിതമായതിനാല്‍ തിരക്ക് കൂടുമെന്നാണ് വിലയിരുതുന്നത്. 27 ന് നട അടക്കുമെന്നതിനാല്‍ വലിയ തോതില്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരാനും സാധ്യതയുണ്ട്.

സന്നിധാനത്തു തിരക്ക്‌ കുറയുന്നത്‌ അനുസരിച്ചു തീര്‍ഥാടകരെ ഘട്ടം ഘട്ടമായി കടത്തി വിടും. ക്രിസ്‌മസ്‌, തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന, മണ്ഡലപൂജ എന്നിവ അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതു കൊണ്ടാണു തീര്‍ഥാടകരെ നിയന്ത്രിക്കേണ്ടി വരുന്നത്. 26-ന്‌ തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടക്കുന്ന ദിവസമാണ്‌. അന്നു തന്നെയാണ്‌ സൂര്യഗ്രഹണവും. ഗ്രഹണത്തിനു ശേഷം ശുദ്ധിക്രിയ നടത്തി വീണ്ടും നട തുറക്കുന്നതിനിടെ നഷ്‌ടമാവുക അഞ്ചു മണിക്കൂര്‍ ദര്‍ശന സമയമാണ്‌. ഈ സമയത്ത്‌ തീര്‍ഥാടകര്‍ സന്നിധാനത്ത്‌ തടിച്ചു കൂടുന്നത്‌ അപകട സാധ്യത വര്‍ധിപ്പിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പമ്പയിലും കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതുകൊണ്ടാണു നിലയ്‌ക്കലില്‍ തീര്‍ഥാടകരെ നിയന്ത്രിക്കുന്നത്‌.