
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ ആഗോള അയ്യപ്പ സംഗമത്തിനു മുൻപ് പിൻവലിക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാന സർക്കാർ.
ശബരിമല ആചാര സംരക്ഷണത്തിനായി നടത്തിയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകള്‍ പിൻവലിക്കണമെന്ന് പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിലവില്‍ ശബരിമല യുവതീപ്രവേശനം ചർച്ചയാക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.
യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ കേസില്‍ സത്യവാങ്മൂലം പുതുക്കി നല്‍കുമെന്നു ദേവസ്വം ബോർഡിന്റെ പ്രഖ്യാപനത്തില്‍ സംസ്ഥാന സർക്കാരിന് അതൃപ്തിയുണ്ട്. അതിനാല്‍ ആഗോള അയ്യപ്പ സംഗമത്തില്‍ ശബരിമല ആചാരങ്ങളോ സുപ്രീംകോടതിയിലെ കേസോ ചർച്ച ചെയ്യേണ്ടതില്ലെന്നാണു സർക്കാർ നിലപാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഗമത്തിന്റെ പ്രാധാന്യം വിവരിച്ച് പ്രധാന വേദിയില്‍ വിഷയാവതരണം നടക്കും. അതിനു ശേഷമാണ് പാനല്‍ ചർച്ചകള്‍.