video
play-sharp-fill
അഞ്ചംഗ ബഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യാതെ കോടതി: യുവതി പ്രവേശനം ഏഴംഗ ബഞ്ച് പുനപരിശോധിക്കുക മാത്രം; സ്റ്റേ ഇല്ലെങ്കിൽ മലകയറുമെന്ന കനകദുർഗ; വെട്ടിലായി വീണ്ടും സർക്കാർ; സ്ത്രീകൾ കയറിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കുമ്മനം

അഞ്ചംഗ ബഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യാതെ കോടതി: യുവതി പ്രവേശനം ഏഴംഗ ബഞ്ച് പുനപരിശോധിക്കുക മാത്രം; സ്റ്റേ ഇല്ലെങ്കിൽ മലകയറുമെന്ന കനകദുർഗ; വെട്ടിലായി വീണ്ടും സർക്കാർ; സ്ത്രീകൾ കയറിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കുമ്മനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 2018 സെപ്റ്റംബർ 28 ലെ സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യാൻ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് തീരുമാനിച്ചതോടെ വെട്ടിലായത് സർക്കാർ. വിധി എന്തായാലും സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സർക്കാരിന്റെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിധി. യുവതികൾ ശബരിമലയിൽ കയറാനെത്തിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രഖ്യാപിച്ചു. നാളെ മുതൽ തന്നെ ശബരിമലയിലേയ്ക്കു എത്തുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാഹുൽ ഈശ്വരും പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയ്‌ക്കെതിരെ 65 റിവ്യു ഹർജികളാണ് സുപ്രീം കോടതിയിൽ എത്തിയിരുന്നത്. എന്നാൽ, ഈ റിവ്യു ഹർജികൾ പരിഗണിച്ച കോടതി ഇത് പെൻഡിംങിൽ വച്ച ശേഷം, ഇവ ഏഴംഗ ബഞ്ചിന് വിടുകയായിരുന്നു. എന്നാൽ, പഴയ വിധിയിൽ സ്റ്റേ അനുവദിക്കാൻ കോടതി തയ്യാറായിട്ടില്ല. പുനപരിശോധന ആവശ്യമുണ്ടോ എന്നതിലും, 2018 ലെ വിധി സ്‌റ്റേ ചെയ്യണോ എന്ന കാര്യത്തിലും ഇനി മറുപടി പറയേണ്ടത് ഏഴംഗ ബഞ്ചാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ കൃത്യമായി വിധി പറയാൻ കോടതി തയ്യാറാകാതിരുന്നതോടെ നിർണ്ണായകമായ നിലപാടിലേയ്ക്കാണ് ഇപ്പോൾ നീങ്ങുന്നത്. 2018 ലെ കോടതി വിധി തുടരുന്ന സാഹചര്യമുണ്ടായാൽ ഇക്കുറിയും തങ്ങൾ ശബരിമലയിലേയ്ക്കു എത്തുമെന്നാണ് കനകദുർഗ പ്രഖ്യാപിച്ചത്. ശബരിമലയിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് കേസ് നൽകിയ തൃപ്തി ദേശായി താൻ ഉടൻ തന്നെ ശബരിമലയിലേയ്ക്കു പുറപ്പെടുകയാണ് എന്നു പ്രഖ്യാപിക്കുകയും ചെയതിട്ടുണ്ട്. ഈ സാഹര്യത്തിൽ സർക്കാരിനെ ഇനി കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയാണ്.

ശബരിമല സത്രീ പ്രവേശനവും, മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനവും, ഷിറോൺ മഠവുമായി ബന്ധപ്പെട്ട കേസും, പാഴ്‌സി സ്ത്രീകളുടെ ക്ഷേത്ര പ്രവേശനവും അടക്കമുള്ള കേസുകളിൽ ഇനി വിധി പറയേണ്ടത് ഏഴംഗ ബഞ്ചാണെന്നും കോടതി പറയുന്നു. ഈ കേസുകളെല്ലാം ഒന്നിച്ചാണ് കോടതിയിൽ ഇനി പരിഗണിക്കുക.

എന്നാൽ, ഈ വിധിയിൽ സ്റ്റേ വരാതിരിക്കുന്ന സാഹചര്യത്തിൽ സ്ത്രീകൾ ശബരിമലയിൽ എത്താൻ തയ്യാറായാൽ സർക്കാരിന് ഇനി തടയാൻ സാധിക്കില്ല. എല്ലാ മത വിഭാഗങ്ങളിലെയും വിശ്വാസത്തിനും എതിരാവും ഈ നീക്കം എന്നതിനാൽ സർക്കാരിന് പ്രതികരിക്കൻ സാധിക്കില്ല. രണ്ടു ദിവസത്തിനു ശേഷം മണ്ഡലകാലം ആരംഭിക്കാൻ ഇരിക്കെ സർക്കാർ കൂടുതൽ വെ്ട്ടിലാകുന്നതാണ് ഇപ്പോൾ പുറത്തു വിവരങ്ങൾ.