
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടി സംഘം ഇന്നും സന്നിധാനത്ത് പരിശോധന തുടരും.
സ്ട്രോങ്ങ് റൂമിലുള്ള ശ്രീകോവിലിന്‍റെ പഴയ വാതില്‍ പാളികള്‍ ഇന്നലെ പുറത്ത് എ ടുത്ത് പരിശോധിച്ചു.
അതില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. പഴയ കൊടിമരം മാറ്റിയപ്പോള്‍ പെട്ടികളിലാക്കി സൂക്ഷിച്ചിട്ടുള്ള വസ്തുക്കളുടെ പരിശോധന തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികള്‍ സംബന്ധിച്ചും പരിശോധന ഉണ്ടാകും. അയ്യപ്പ ചരിതം കൊത്തിയ സ്വർണപ്പാളികള്‍ ആണ് പ്രധാനമായും പരിശോധിക്കുന്നത് ഹൈക്കോടതി നിർദേശപ്രകാരം മുൻപ് നടത്തിയ സാമ്പിള്‍ പരിശോധനയില്‍ നിർണായക വിവരങ്ങള്‍ എസ്‌ഐടി കണ്ടെത്തിയിരുന്നു.



