ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ നിന്നും നിർണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി.

video
play-sharp-fill

കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കെപി ശങ്കർദാസ്, എൻ വിജയകുമാർ എന്നിവരെയാണ് നോട്ടീസ് നല്‍കി വിളിപ്പിക്കുക.

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും അധികം വൈകാതെ ചോദ്യം ചെയ്തേക്കും.
ഇന്നലെ ഉച്ചയോടുകൂടിയാണ് പത്മകുമാറിന്റെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് രേഖകള്‍ എസ്‌ഐടി പിടിച്ചെടുത്തത്. സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഉള്‍പ്പെടെയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. എ പത്മകുമാറിന്റെ മൊഴിയില്‍ ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടുന്നുണ്ട്.

അതിനാല്‍‌ അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം ബോർഡിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം.