
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിനെയും കെ. പി ശങ്കരദാസിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.
ഇതിനായി ഉടൻ നോട്ടീസ് നല്‍കും. കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്ത് വിടുന്നതിന് എ. പത്മകുമാർ ആദ്യം ഇടപെടല്‍ നടത്തിയത് ഇവർ കൂടി അംഗങ്ങളായ ബോർഡിലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് അപേക്ഷ നല്കട്ടെ എന്നതായിരുന്നു അന്ന് എൻ. വിജയകുമാറും കെ. പി ശങ്കരദാസും എടുത്ത നിലപാട്.
നേരത്തെ ഇവർ രണ്ടുപേരെയും അന്വേഷണസംഘം പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു.
സ്വർണ്ണകൊള്ളയില്‍ എ. പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് കാര്യത്തില്‍ വ്യക്തത വരുത്താനായി ഇരുവരെയും വിളിപ്പിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എ. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം വിജിലൻസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.




