ശബരിമല സ്വര്‍ണക്കൊള്ള: സംഭാവനകളില്‍ ഗുരുതര ക്രമക്കേട്; റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തെന്ന് ഇഡി

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ഇഡി നടത്തിയ പരിശോധനയില്‍ നിർണായക രേഖകള്‍ പിടിച്ചെടുത്തെന്ന് ഇഡി വൃത്തങ്ങള്‍.

video
play-sharp-fill

ശബരിമലയിലെ സംഭാവനകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. ‘ഓപ്പറേഷൻ ഗോള്‍ഡൻ ഷാഡോ’യെന്ന പേരിലാണ് പരിശോധന നടത്തിയത്.

നെയ് വിതരണ ക്രമക്കേടിലും ഇഡി പരിശോധന നടത്തി. പരിശോധന പത്ത് മണിക്കൂർ പിന്നിട്ടു. തന്ത്രി ഒഴികെ എല്ലാ പ്രതികളുടെ വീട്ടിലും പരിശോധന തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതല്‍ ഉന്നതർ കുടുങ്ങുമെന്നാണ് വിവരം. ദ്വാരപാലകാ ശില്‍പത്തില്‍ നിന്നും കട്ടിള പാളിയില്‍ നിന്നും സ്വർണം തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേർക്കെതിരെ നിർണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.