
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടാൻ എസ്‌ഐടി.
രണ്ട് അംഗങ്ങളുടെ പാനല്‍ എസ്‌ഐടി കൈമാറും.
ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്പെഷ്യല്‍ ജിപി എ രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്.
കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്ന് എസ്‌ഐടി അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥ വീഴ്ച തെളിയിക്കാൻ കൂടുതല്‍ നിയമസഹായം വേണമെന്നും എസ്‌ഐടി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതിയെ അറിയിച്ച ശേഷമായിരിക്കും തീരുമാനം. കട്ടിള പാളി ദ്വാരപാലക പാളി കേസുകളില്‍ പ്രത്യേകം പ്രത്യേകം സ്പെഷ്യല്‍ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും തേടും. പ്രതിഭാഗത്ത് ഹാജരാകുന്നത് രണ്ടു മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പ്രമുഖരുടെ അഭിഭാഷക നിരയാണ്.



