play-sharp-fill
ശബരിമല സംഘർഷം കൈവിട്ട അവസ്ഥയിലേക്ക്; ക്രമസമാധാന നില താറുമാറായി

ശബരിമല സംഘർഷം കൈവിട്ട അവസ്ഥയിലേക്ക്; ക്രമസമാധാന നില താറുമാറായി


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾ കൈവിട്ട അവസ്ഥയിലേക്ക്. കേരളത്തിന്റെ ക്രമസമാധാനം താറുമാറായി. വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം ശബരിമലയിലെ പ്രതിഷേധം ബിജെപിയും സിപിഎം ഉം നേർക്കുനേർ പോരാട്ടമായിരുന്നു. ഇതിനിടെ അത് മുതലെടുത്ത് ചില തീവ്ര സംഘടനകൾ കണ്ണൂരിൽ. വി.മുരളീധരൻ എംപി.യുടെയും എ.എൻ. ഷംസീർ എംഎൽഎ.യുടെയും വീടുകളുൾപ്പെടെ പത്തിടത്ത് ബോംബേറുണ്ടായി.

ഇതോടെ കണ്ണൂരിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലായി. കണ്ണൂർ തലശ്ശേരി തിരുവങ്ങാട് ആർഎസ്എസ് വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെ കടുത്ത ആക്രമണം ഉണ്ടായതോടെ സ്ഥിതിഗതികൾ അതീവ രൂക്ഷമായി.വീട്ടിൽ അതിക്രമിച്ച് കയറിയ പതിനഞ്ചംഗ സംഘം വീട്ടിലുണ്ടായിരുന്ന ചന്ദ്രശേഖരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വീട്ടിലെ സകല സാധനങ്ങളും അക്രമി സംഘം അടിച്ച് തകർത്തു. അക്രമത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റു . ഇദ്ദേഹത്തെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷസാധ്യത പരിഗണിച്ച് കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലേക്ക് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂർ എ ആർ ക്യാമ്പിൽ നിന്നും വയനാടു നിന്നും കോഴിക്കോടുനിന്നുമാണ് കൂടുതൽ പൊലീസുകാരെ വിന്യസിപ്പിച്ചിരിക്കുന്നത്. പൊലീസുകാരോട് അവധി റദ്ദാക്കി ഡ്യൂട്ടിക്കെത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിലെ പുതിയ തെരുവിലുള്ള ബിജെപി. ചിറയ്ക്കൽ മേഖലാ ഓഫീസിന് വെള്ളിയാഴ്ച പുലർച്ചെ തീയിട്ടു. വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന മൂപ്പൻപാറയിലെ സുരേഷി(53)ന് പൊള്ളലേറ്റു. ആദികടലായിയിലെ ശ്രീറാം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബ് തീവെച്ചു. കതിരൂരിൽ ഹർത്താലിന് തുറക്കാത്ത 20 കടകളുടെ പൂട്ടിനുള്ളിൽ ടാർ നിറച്ചു പിലാത്തറയിൽ ബിജെപി. പ്രാദേശികനേതാവ് വെള്ളാലത്തെ കെ.വി. ഉണ്ണികൃഷ്ണവാരിയരുടെ വീടിനും കടയ്ക്കും നേരെ ആക്രമണമുണ്ടായി. പന്തളത്ത് ശബരിമല കർമ്മ സമിതി പ്രവർത്തകൻ സിപിഎം കല്ലേറിൽ മരിച്ചിരുന്നു. ഇന്നലെയായിരുന്നു ചന്ദ്രൻ ഉണ്ണിത്താന്റെ സംസ്‌കാര ചടങ്ങ്. ഇതിന് ശേഷവും പന്തളം സമാധാനത്തിലാണ്. എന്നാൽ അടൂരിൽ കാര്യങ്ങൾ ഗൗരവതരമാണ്. കൊടുമണ്ണിൽ സിപിഎം. ഏരിയാകമ്മിറ്റി ഓഫീസ് ആക്രമിച്ചു.അടൂരിൽ മൊബൈൽ കടയ്ക്കുനേരെ വെള്ളിയാഴ്ച പകൽ 11.30-ന് നാടൻ ബോംബേറുണ്ടായി. ഏഴുപേർക്ക് പരിക്കേറ്റു. സിപിഎം. അനുഭാവിയുടെ കടയാണ് അക്രമത്തിന് ഇരയായത്. ഏറത്ത് സിപിഎം., ആർഎസ്എസ്. പ്രവർത്തകരുടെ വീടുകൾ രാത്രി ആക്രമിക്കപ്പെട്ടു.