
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു നാലു പേർക്ക് പരിക്കേറ്റു
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു 4 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് പ്ലാപ്പള്ളിയിൽ അപകടത്തിൽപ്പെട്ടത്.
കാറിനുള്ളിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ നാല് അപകടത്തിൽ പേർക്കാണ് പരുക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിൽ കാർ തല കീഴായി മറിഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സൂചന.
Third Eye News Live
0