
ശബരിമല : ശബരിമലയില്‍ തീർത്ഥാടനം സൗകര്യപ്രദമാക്കുന്നതിനായി 4G സൗജന്യ ഇൻ്റർനെറ്റ്, ബ്രോഡ്ബാൻ്റ് സേവനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് ബി.എസ്.എൻ.എല്‍. പ്രതിദിനം 300 TB ഇൻ്റർനെറ്റ് ഉപഭോഗമാണ് ശബരിമലയില്‍ ഉണ്ടാകുന്നതെന്ന് ബി.എസ്.എൻ.എല്‍ ഡ്യൂട്ടി ഓഫീസർ സുരേഷ് അറിയിച്ചു.ഇൻ്റർനെറ്റ് സേവനങ്ങളുടെ സാമ്പത്തിക ബാധ്യത വഹിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ്.
2024 ഓഗസ്റ്റില്‍ നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള 23 മൊബൈല്‍ സൈറ്റുകള്‍ 4G യാക്കി നവീകരിച്ചിരുന്നു. ഇതില്‍ 17 എണ്ണം സ്ഥിരം സൈറ്റുകളും ബാക്കിയുള്ളവ മണ്ഡല – മകരവിളക്ക് കാലത്തേക്കുള്ള താത്കാലിക സൈറ്റുകളുമാണ്. കൂടാതെ ശബരിമലയിലെത്തുന്ന ഭക്തരുടെ ഫോണുകളില്‍ സൗജന്യ വൈഫൈയും ബി.എസ്.എൻ.എല്‍ നല്‍കിവരുന്നു. അരമണിക്കൂറാണ് ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നത്.
സന്നിധാനത്ത് 18 പമ്ബയില്‍ 12 നിലക്കലില്‍ 16 എണ്ണം വൈഫൈ പോയിൻ്റുകള്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന വിവിധ സർക്കാർ വകുപ്പുകള്‍ക്കും ദേവസ്വം ബോർഡിനും ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ് സേവനമൊരുക്കുന്നത് ബി.എസ്.എൻ.എല്‍ ആണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവല്ല മുതല്‍ സന്നിധാനം വരെ ഇതിനായി ഭൂഗർഭ കേബിള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ശബരിമല ബി.എസ്.എൻ.എല്‍. ഡ്യൂട്ടി ഓഫീസർ സുരേഷ് പറഞ്ഞു.ശബരിമലയില്‍ പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻസ് സെൻ്ററുകള്‍ക്ക് ബ്രോഡ് ബാൻ്റ് ഇൻ്റെർനെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതും ബി.എസ്.എൻ.എല്‍ ആണ്.