play-sharp-fill
അയ്യപ്പന്‍ രാഷ്ട്രീയ വിഷയമല്ല; നിലപാടിലുറച്ച് പന്തളം രാജകുടുംബം; ആറന്മുളയില്‍ കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തിരിച്ചടി

അയ്യപ്പന്‍ രാഷ്ട്രീയ വിഷയമല്ല; നിലപാടിലുറച്ച് പന്തളം രാജകുടുംബം; ആറന്മുളയില്‍ കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തിരിച്ചടി

സ്വന്തം ലേഖകന്‍

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തിരിച്ചടി. ശബരിമല വിഷയം കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ഭാഗമായ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമം ബിജെപി നടത്തയത്.

അയ്യപ്പന്റെ വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും കൊട്ടാരം നിലപാടെടുത്തതോടെയാണ് ബിജെപി വെട്ടിലായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ബിജെപി നിര്‍ദേശിച്ചുവെങ്കിലും ഇതും പന്തളം കൊട്ടാരം അംഗീകരിച്ചില്ല. ആറന്മുള മണ്ഡലം ലക്ഷ്യമിട്ടുകൊണ്ടാണ് ബിജെപി ഇത്തരത്തിലൊരു ശ്രമം നടത്തിയത്. ഇത് നടന്നിരുന്നുവെങ്കില്‍ സംസ്ഥാനമൊട്ടാകെ നിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമെന്നും ഇതിന്റെ ഗുണഭോക്തളായി എന്‍ഡിഎ മാറിയേക്കുമെന്നും വിലയിരുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശി കുമാര വര്‍മ, സെക്രട്ടറി നാരായണ വര്‍മ എന്നിവരെയാണ് മത്സരിക്കാനായി സമീപിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കൊട്ടാരത്തില്‍ നെരിട്ടെത്തി ചര്‍ച്ചകളും നടത്തി. എന്നാല്‍ അയ്യപ്പനെ രാഷ്ട്രീയ വിഷയമാക്കി മാറ്റുവാന്‍ താല്പര്യപ്പെടുന്നില്ല എന്ന നിലപാടാണ് കൊട്ടാരം പ്രതിനിധികള്‍ എടുത്തത്.

Tags :