play-sharp-fill
ശബരിമലയില്‍ അരവണ സ്റ്റോക്ക് നിര്‍മ്മാണം പുരോഗമിക്കുന്നു: ലക്ഷ്യം നട തുറക്കുന്നതിന് മുൻപ് 40 ലക്ഷം ടിന്‍

ശബരിമലയില്‍ അരവണ സ്റ്റോക്ക് നിര്‍മ്മാണം പുരോഗമിക്കുന്നു: ലക്ഷ്യം നട തുറക്കുന്നതിന് മുൻപ് 40 ലക്ഷം ടിന്‍

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച്‌ ശബരിമലയില്‍ അരവണ കരുതല്‍ സ്റ്റോക്ക് നിർമ്മാണം പുരോഗമിക്കുന്നു.

ഒക്ടോബർ 18 ന് തന്നെ അരവണ നിർമ്മാണം ആരംഭിച്ചുവെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയത്. വൃശ്ചികം ഒന്നിന് (നവംബർ 16) നട തുറക്കുമ്പോള്‍ നിർമ്മാണം 40 ലക്ഷത്തിന് മുകളില്‍ എത്തിക്കണം എന്നാണ് ദേവസ്വം ബോർഡ് ആഗ്രഹിക്കുന്നത്.

ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും ആവശ്യമായ അരവണ – അപ്പം എന്നിവ ആവശ്യാനുസരണം നല്‍കുവാനള്ള പരിശ്രമമാണ് നടക്കുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group